കേന്ദ്രത്തിനെതിരെ സിപിഎം: ഇരുപതിനായിരം കേന്ദ്രങ്ങളിൽ ധർണ്ണ

കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിന്റെ ദ്രോഹനയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ ഇരുപതിനായിരം കേന്ദ്രങ്ങളിൽ ഒരു ലക്ഷം പേർ ധർണ്ണ നടത്തും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂറാണ് സമരം. ഒരു കേന്ദ്രത്തിൽ അഞ്ചാളുകൾ വീതമാണ് ധർണ്ണയിൽ അണിചേരുന്നത്. പ്ലക്കാർഡുകളും പാർട്ടി പതാകകളുമേന്തിയായിരിക്കും സമരം. കോവിഡ് മഹാമാരിയിൽ ജനം ദുരിതം പേറുമ്പോൾ തുടർച്ചയായി പെട്രോൾ-ഡീസൽ വില വർദ്ധിപ്പിക്കുകയും രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്യുന്നതായി സിപിഎം ആരോപിക്കുന്നു.

Read Previous

മടങ്ങി വരുന്നവർക്ക് സ്വാഗതമോതി യുഏഇ

Read Next

സുഷാന്തിന്റെ വിയോഗം വാക്കുകള്‍ കിട്ടാതെ ധോണി