ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട ലൈംഗികാരോപണ വിഷയത്തിൽ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് ലഭിച്ചിട്ടും നേതാവിനെതിരെ നടപടിയില്ലാത്തതിൽ ദുരൂഹത സുവർണ്ണവല്ലി സ്വദേശിയായ ബ്രാഞ്ച് സെക്രട്ടറിയും വെസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശിനിയായ എൽ.ഐ.സി ഏജന്റും വൈനിങ്ങാലിന് സമീപത്തെ വീട്ടിൽ ഒത്തുകൂടിയത് താത്വികമായ അവലോകനത്തിനല്ലെന്ന് വ്യക്തമായിട്ടും വിഷയത്തിൽ സി.പി,എം നേത്യത്വം ഉരുണ്ട് കളിക്കുകയാണ്.
എൽ.ഐ.സി ഏജന്റായ ബ്രാഞ്ച് സെക്രട്ടറിയും,എൽ.ഐ.സി ഏജന്റും ഭർതൃമതിയുമായ വെസ്റ്റ് എളേരി സ്വദേശിനിയും ബ്രാഞ്ച് സെക്രട്ടറിയുടെ പരിചയത്തിലുളള ആൾതാമസമില്ലാത്ത വീട്ടിൽ പല തവണ സമ്മേളിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം ഇരുവരും മൂന്നാം തവണ വൈനിങ്ങാലിന് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് സി.പി.എം. പ്രവർത്തകർ കയ്യോടെ പിടികൂടിയത്.
സി.പി.എം മടിക്കൈ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് കമ്മിറ്റി പരിധിയിലാണ് സംഭവം നടന്നത്.
ആരോപണ വിധേയനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാർ ഭേദ്യം ചെയ്തശേഷം കെട്ടിയിട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാർട്ടി ഏരിയാ കമ്മിറ്റി അംഗമാണ് യുവനേതാവിനെയും,കൂട്ടുകാരിയായ എൽ.ഐ.സി ഏജന്റിനെയും സ്ഥത്തു നിന്നും രക്ഷപ്പെടുത്തിയത്
ഒരുവർഷം മുമ്പ് നടന്ന സംഭവത്തിൽ സി.പി.എം നീലേശ്വരം ലോക്കൽ കമ്മിറ്റി നിയോഗിച്ച അന്വേഷക്കമ്മീഷൻ റിപ്പോർട്ടിലാണ് ഒരു വർഷം കഴിഞ്ഞിട്ടും തുടർ നടപടിയാകാത്തത്. ബ്രാഞ്ച് കമ്മിറ്റിയംഗത്തിന് ജാഗ്രത കുറവുണ്ടായെന്ന അന്വേസഷണക്കമ്മിഷൻ റിപ്പോർട്ടിനെതിരെ പാർട്ടി യോഗങ്ങളിൽ പരിഹാസമുയർന്നിരുന്നു.
അല്പം ജാഗ്രത കാണിച്ചാൽ വേണമെങ്കിൽ അല്പം അനാശാസ്യമൊക്കെ ആകാം എന്ന ധ്വനിയുയർത്തുന്നതാണ് റിപ്പോർട്ടെന്നാണ് പരിഹാസം. പാർട്ടി നേതാവായ യുവാവും,എൽ.ഐ.സി ഏജന്റായ വെസ്റ്റ് എളേരി സ്വദേശിനിയും ഇൻഷുറൻസ് പോളിസിയെക്കുറിച്ച് ചെയ്യാനല്ല രഹസ്യ കേന്ദ്രത്തിലെത്തിയതെന്ന് വ്യക്തം.
അനാശാസ്യക്കേസിൽ പിടിയിലായ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ യാതൊരു പാർട്ടി നടപടിയുമില്ലാത്തതിൽ സി.പി.എമ്മിലെ ഒരുവിഭാഗത്തിനിടയിൽ അമർഷമുണ്ട് സമാനമായ സംഭവത്തിൽ പട്ടേനയിലെ പാർട്ടി യുവനേതാവിനെ തരംതാഴ്ത്തിയ നേത്യത്വം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയെന്നും എടുക്കാത്തതിൽ ദുരൂഹതയുണ്ട്.
നീലേശ്വരം പട്ടേനയിൽ അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന രണ്ട് യുവനേതാക്കളാണ് ലൈംഗികാരോപണക്കേസുകളിൽ കുടുങ്ങിയത്. രണ്ട് സംഭവങ്ങളിലുൾപ്പെട്ട യുവതികളും വിവാഹിതരാണ്.