സിപിഎമ്മും -ബിജെപിയും ഖമറുദ്ദീനെ തടയും

കാഞ്ഞങ്ങാട്: നൂറ്റിമുപ്പത്തിയാറു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ കുടുങ്ങിയ മുസ്ലീംലീഗ് എംഎൽഏ, എം.സി. ഖമറുദ്ദീനെ സിപിഎമ്മും, ബിജെപിയും ഉപരോധിക്കാൻ തന്നെ തീരുമാനിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണ് ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ ഖമറുദ്ദീനും, ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങളും നടത്തിയത്.

ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനി രൂപീകരിക്കുകയും കാസർകോട്ടും, പയ്യന്നൂരിലും, ചെറുവത്തൂരിലും ഖമറുദ്ദീൻ ചെയർമാനായി നടത്തിയ ജ്വല്ലറിയിലേക്ക് എംഎൽഏ നിക്ഷേപകരെ ആകർഷിച്ചത്, അദ്ദേഹത്തിന്റെ രാഷട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ്.

136 കോടി രൂപയിലധികം ഖമറുദ്ദീനും, ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ചന്തേരിലെ ടി. കെ. പൂക്കോയ തങ്ങളും ഫാഷൻ ഗോൾഡിന്റെ മറവിൽ പിരിച്ചെടുത്തിട്ടുണ്ട്. 

നഷ്ടം കാണിച്ച് മൂന്നിടങ്ങളിലും ജ്വല്ലറികൾ പൂട്ടി

ഫാഷൻ ഗോൾഡിൽ മൂന്ന് ലക്ഷം രൂപ മുതൽ,  3 കോടി രൂപ വരെ മുടക്കിയ നിക്ഷേപകരാണ് ചന്തേര പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇവരിൽ നല്ലൊരു വിഭാഗം നിക്ഷേപകർ സ്ത്രീകളാണ്.

ഖമറുദ്ദീനെയും പൂക്കോയയെയും ഒന്നും രണ്ടും പ്രതികളാക്കി ഇന്ന് ഉച്ചവരെ ചന്തേര പോലീസ് 29 കേസ്സുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.   

അതിനിടയിൽ സംസ്ഥാന മുസ്ലീം ലീഗ്  നേതൃത്വം ഇന്നലെ പാണക്കാട്ട് യോഗം ചേരുകയും, ഖമറുദ്ദീൻ തൽക്കാലം എംഎൽഏ പദവി രാജി വെക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

ആറുമാസത്തിനുള്ളിൽ ഖമറുദ്ദീൻ മുഴുവൻ നിക്ഷേപകർക്കും പണം തിരിച്ചു നൽകണമെന്ന്,  ഖമറുദ്ദീനോട് ആവശ്യപ്പെടുകയാണ് പാർട്ടി നേതൃത്വം ഇന്നലെ ചെയ്തത്.

തൽസമയം, സിപിഎമ്മും, ബിജെപിയും ഖമറുദ്ദീൻ എത്രയും വേഗം എംഎൽഏ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഇന്നും ഉറച്ചു നിൽക്കുകയാണ്.

ഖമറുദ്ദീന്റെ പൊതു പരിപാടികൾ മുഴുവൻ തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട്  അഡ്വ. കെ. ശ്രീകാന്ത് ഇന്നും ആവർത്തിച്ചു.

ഖമറുദ്ദീന് ശക്തമായ ഉപരോധം ഏർപ്പെടുത്താൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും തീരുമാനിച്ച സാഹചര്യത്തിൽ എം. സി. ഖമറുദ്ദീന് ഇനി പുറത്തിറങ്ങാൻ കഴിയാത്ത  സാഹചര്യം വന്നുചേരും.

സ്ഥിതിഗതികൾ ഏറെ സങ്കീർണ്ണമായിത്തീരുന്ന നാളുകളാണ് ഖമറുദ്ദീന് ഇനി വരാനുള്ളത്.

ഖമറുദ്ദീൻ ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പു കമ്പനിയുടെ ചെയർമാൻ ആണെന്ന് ബിജെപിയും, ഖമറുദ്ദീന്റെ തട്ടിപ്പുകളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎം സംസ്ഥാന സിക്രട്ടറിയേറ്റും ഇന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഖമറുദ്ദീനെതിരായ ഉപരോധം ഇരു പാർട്ടികളും ശക്തമാക്കിയാൽ,  ഖമറുദ്ദീന് എംഎൽഏ പദവി രാജിവെക്കലല്ലാതെ മറ്റൊരു വഴിയുമുണ്ടാവില്ല. 

LatestDaily

Read Previous

ഫാഷൻ ഗോൾഡ് ജനറൽ മാനേജരെയും ഡയറക്ടർമാരേയും പ്രതി ചേർത്തില്

Read Next

136 കോടിയുടെ കടം ഖമറുദ്ദീന് 6 മാസത്തിനകം തീർക്കാനാവില്