സി പി എം ലോക്കൽ കമ്മറ്റിയംഗം കുഴഞ്ഞ് വീണ് മരിച്

കാഞ്ഞങ്ങാട്: സിപിഎം അമ്പലത്തറ ലോക്കൽ കമ്മിറ്റിയംഗം ഇരിയ ബംഗ്ലാവിന് സമീപം താമസിക്കുന്ന വാഴക്കോടൻ വീട്ടിൽ അമ്പൂഞ്ഞി 74, കുഴഞ്ഞ് വീണ് മരിച്ചു.

വിട്ടിൽ കുഴഞ്ഞു വീണ അമ്പൂഞ്ഞിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കർഷക സംഘം മുൻ പ്രസിഡണ്ട്, ഇരിയ ബ്രാഞ്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.   ചിരുതയ്യിയാണ് ഭാര്യ.

മക്കൾ: കാർത്ത്യായണി, നാരായണൻ, പ്രസീത ,സന്തോഷ് ,സതീശൻ (ഇരുവരും ഗൾഫ്) .മരുമക്കൾ: സുഗന്ധി ,സുജിത്ത്.സഹോദരങ്ങൾ: കുഞ്ഞിരാമൻ ,പാട്ടിയമ്മ, ഗോപി ,ഗോപാലൻ ,പരേതനായ കണ്ണൻ .

Read Previous

തമിഴ് യുവാവിന്റ മരണത്തിൽ ദുരൂഹത

Read Next

ബേക്കലിൽ കോടികളുടെ മയക്ക് മരുന്നെത്തിയതായി രഹസ്യ വിവരം