സിപിഎം ഏസി അംഗം സുകുമാരനെ ബിജെപി സംഘം വെട്ടി

കാഞ്ഞങ്ങാട്: മുൻ നഗരസഭ കൗൺസിലറും, സിപിഎം കാഞ്ഞങ്ങാട് മുൻ ലോക്കൽ സിക്രട്ടറിയും ഏരിയാക്കമ്മിറ്റി അംഗവുമായ വി. സുകുമാരനെ ബിജെപി സംഘം വെട്ടി.ഞായർ രാത്രി 9.40 മണിക്ക് കുറുന്തൂരിലെ വീട്ടുമുറ്റത്ത് സെൽഫോണിൽ സംസാരിക്കുകയായിരുന്നു സുകുമാരനെ ഇരുളിൽ നിന്ന് പെട്ടെന്ന് ചാടി വീണ ബിജെപി സംഘം സുകുമാരന്റെ ഇടകു കൈക്ക് ആഞ്ഞു വെട്ടുകയായിരുന്നു.

വീണ്ടും വെട്ടുന്നതിനിടയിൽ വടി വാൾ പിടിച്ചപ്പോൾ വലതു കൈയ്യുടെ വിരൽ അറ്റു തൂങ്ങി. ആയുധധാരികളായ ബിജെപി സംഘത്തിൽ മൂന്ന് പോരുണ്ടായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട് സുകുമാരനെ രാത്രി 10മണിക്ക് നീലേശ്വരം തോജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടതു കൈമുട്ടിന് മുകളിലും താഴെയും വെട്ടേറ്റ ഭാഗം തുന്നിക്കെട്ടി. സുകുമാരന്റെ മകനും പരിസരത്തുള്ള ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് പിതാവിനെ വെട്ടുന്നതിൽ കലാശിച്ചത്.അഡ്വ.പി.അപ്പുക്കുട്ടന്റെ ക്ലാർക്കാണ് പൊതുവെ സൗമ്യശീലനായ വി. സുകുമാരൻ. പോലീസ് രാത്രിയിൽ തന്നെ ആശുപത്രിയിലെത്തി സുകുമാരന്റെ മൊഴി രേഖപ്പെടുത്തി.

LatestDaily

Read Previous

പടന്ന പിടിക്കാൻ സുബൈദ

Read Next

കുറുന്തൂർ സംഘർഷം: സിപിഎം-ബിജെപി പ്രവർത്തകർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്