കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസ്

ഹൈദരാബാദ്: കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ തീരുമാനം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസുമായുള്ള സഹകരണത്തിൽ സി.പി.എമ്മിനെപ്പോലെ ഒളിച്ചുകളി ഒഴിവാക്കണമെന്നും കേരള ഘടകം പറഞ്ഞു.

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയിലെത്താമെന്നും സംസ്ഥാനങ്ങളിൽ സഹകരിക്കാമെന്നുമുള്ള സി.പി.എം നിലപാടിനെയാണ് സി.പി.ഐ കേരള ഘടകം വിമർശിച്ചത്. എന്നാൽ സി.പി.ഐ പാർട്ടി കോൺഗ്രസ് ഈ നിലപാടിനെ അംഗീകരിച്ചില്ല.

ദേശീയ, സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതിക്ക് സി.പി.ഐ പാർട്ടി കോൺഗ്രസ് ഇന്നലെ അംഗീകാരം നൽകിയതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിലിലെ അംഗങ്ങളുടെ എണ്ണം 11 ൽ നിന്ന് 13 ആയി ഉയർന്നു. പന്ന്യൻ രവീന്ദ്രൻ, എൻ അനിരുദ്ധൻ, ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ എന്നിവരും ഒഴിവായി. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു.

K editor

Read Previous

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

Read Next

ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം; പരാതി കേരള ഡിജിപിക്ക് കൈമാറിയെന്ന് ഡൽഹി പോലീസ്