ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സിപിഐ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർ, സിപിഐ ആവശ്യപ്പെട്ട നഷ്ടപരിഹാരതുക കോടതിയിൽ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ്കുമാർ 35, ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ചിത്താരി 35, സത്യനാഥൻ പത്രവളപ്പിൽ 35, രാജേഷ് തമ്പാൻ 32, ശുഹൈൽ തൃക്കരിപ്പൂർ 29, മാർട്ടിൻ ജോർജ് 31, കാഞ്ഞങ്ങാട് മണ്ഡലംം പ്രസിഡണ്ട് സൗത്തിലെ നിധീഷ് കടയങ്ങൻ 34, കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് രാഹുൽ രാംനഗർ 27, ദേലംപാടി മണ്ഡലം പ്രസിഡണ്ട് സിരാഝ് ഹാജി 30, കെഎസ്്യു ജില്ലാ സിക്രട്ടറി മാർട്ടിൻ എബ്രഹാം 28, എന്നിവരാണ് കോടതി ജാമ്യമനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ഇവർ ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ചൊവ്വാഴ്ച ടിബിറോഡിലുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസ് പ്രവർത്തിക്കുന്ന എം.എൻ. സ്മാരകത്തിന് നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറിൽ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ചില്ല് പൊട്ടി 5000 രൂപയുടെയും, തൊട്ടടുത്ത്് പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അകത്തെ ചില്ല് പൊട്ടി 5000 രൂപയുടെ നഷ്ടവും സംഭവിച്ചിരുന്നു.
പോലീസിന് നേരിട്ട് ജാമ്യം നൽകാനാവാത്ത വകുപ്പുപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസ്സെടുക്കുകയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് (ഒന്ന്) കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
10 യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇരു കേസ്സുകളിലും പ്രതികളാണ്. ചില്ല് പൊട്ടിച്ചതിൽ രണ്ട് കേസ്സുകളിലും സംഭവിച്ച നഷ്ടപരിഹാര തുകയായ 10,000 രൂപ കോടതിയിൽ കെട്ടിവെക്കാനും, ആഴ്ചയിൽ എല്ലാ ശനിയാഴ്ചയും പോലീസ് അന്വേഷണോദ്യോഗസ്ഥന് മുമ്പിൽ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധിയോടെയാണ് പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയത്.