സിപിഐ നേതാവ് സി.വി.അനന്തൻമാഷ് അന്തരിച്ചു

കാഞ്ഞങ്ങാട്: കുറ്റിക്കോൽ ബേഡകം മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാനും പാർട്ടിഘടകം രൂപീകരിക്കാനും നേതൃത്വം നൽകിയ സി.വി.അനന്തൻമാഷ് 93, അന്തരിച്ചു.
പുല്ലൂർ ചാലിങ്കാലായിരുന്നു താമസം. വാർദ്ധക്യ സഹജമായ അസുഖം മൂലം കാസർകോട് സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്ത്യം.
സിപിഎം കാസർകോട് മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. കുറ്റിക്കോൽ സ്കൂളിൽ നിന്നും പ്രധാനാധ്യാപകനായാണ് വിരമിച്ചത്.

ഭാര്യ യശോദ ടീച്ചർ. മക്കൾ: ഡോ.പി.ഷൈലജ, പ്രീത (അധ്യാപിക), പി.ശ്രീലത (സിക്രട്ടറി വനിത സഹകരണ സംഘം), മരുമക്കൾ ഡോ.ജയരാജ്, വി.ദാമോദരൻ ചീമേനി, വി.ഭാസ്കരൻ (കോൺട്രാക്ടർ). മൃതദേഹം വീട്ടുവപ്പിൽ സംസ്കരിക്കും.

Read Previous

ബാവനഗർ വാർഡിൽ ലീഗിൽ തർക്കം; കോൺഗ്രസ്സ് നേതാവ് മത്സര രംഗത്ത്

Read Next

വാക്കുകൾക്ക് കടിഞ്ഞാൺ