സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു.

മാവോയിസ്റ്റ് മുദ്ര ചാർത്തിയുള്ള വിദ്യാർത്ഥികളുടെ അറസ്റ്റ് ഒരിക്കലും ഇടതു സർക്കാരിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ഇടതുപക്ഷത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളിൽ വെള്ളം ചേർത്തതും മുന്നണിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കി. കെ-റെയിലിൽ യാതൊരു ആലോചനയും നടത്താതെ എടുത്ത തിടുക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ കൊന്നൊടുക്കിയത് ഇടത് വിരുദ്ധ സമീപനമാണെന്ന് വിമർശനം ഉയർന്നിരുന്നു. പുതിയ ജില്ലാ ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുക്കും.

Read Previous

സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ

Read Next

സ്വീകരണ മുറിയിൽ കഞ്ചാവ് വളർത്തൽ; കൃത്യമായി സൂര്യപ്രകാശം ലഭിക്കാനെന്ന് പ്രതി