പേവിഷബാധയേറ്റ പശുവിനെ തൃശ്ശൂരില്‍ വെടിവെച്ച് കൊന്നു

തൃശ്ശൂര്‍: പാലപ്പിള്ളി ഏച്ചിപ്പാറയിൽ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. പേവിഷബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന പശുവിനെയാണ് കൊന്നത്. ഈച്ചിപ്പാറ സ്വദേശി ഖാദറിന്‍റേതാണ് പശു.

ബുധനാഴ്ച രാവിലെയാണ് പശു പേയിളകിയതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത്. വ്യാഴാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങൾ ഗുരുതരമായി. പൊലീസ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പശുവിനെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചത്. പശുവിന് പേവിഷബാധയുണ്ടെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് വെടിവയ്ക്കാൻ ലൈസൻസുള്ള ആന്‍റണിയെത്തി വെടിവെക്കുകയായിരുന്നു.

K editor

Read Previous

ഗെയിമർമാർ കുടുങ്ങി;ജനപ്രിയ ഗെയിമുകളില്‍ റെഡ് ലൈൻ മാല്‍വെയര്‍

Read Next

ഡികെ ശിവകുമാറിന് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം