വാക്സീൻ സ്വീകരിച്ചശേഷം അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്:  കോവിഡ് വാക്സീൻ സ്വീകരിച്ചശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസർകോട് വാവടുക്കം സ്വദേശിനി മരിച്ചു. ബിഎസ്ഡബ്ല്യു പൂര്‍ത്തീകരിച്ച രഞ്ജിതയാണ് 21, മരിച്ചത്. എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് കോവിഷീൽഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽനിന്ന് സ്വീകരിച്ചത്.

തുടർന്ന് കടുത്ത പനിയും ഛർദിയും കാരണം കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തി. 10 ലക്ഷത്തിൽ ഒരാൾക്ക് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാമെന്നാണ് ചില ആരോഗ്യവിദഗ്ധർ പറയുന്നത്.

Read Previous

പുഞ്ചാവി വാക്സിൻ കേന്ദ്രത്തിൽ സംഘർഷം; നഗരസഭ കൗൺസിലറെ വളഞ്ഞ് സ്ത്രീകൾ

Read Next

ഹണി ട്രാപ്പിൽ മുസ്ല്യാരും ഇടനിലക്കാരനും അറസ്റ്റിൽ