സർക്കാറിനെ വെല്ലുവിളിച്ച് കൊത്തിക്കാലിൽ പിതൃതർപ്പണച്ചടങ്ങ്

കാഞ്ഞങ്ങാട്:  സർക്കാറിന്റെ നിയന്ത്രണങ്ങളും, നിരോധനങ്ങളും മറി കടന്ന് അജാനൂർ കൊത്തിക്കാൽ കടപ്പുറത്ത് ബലി തർപ്പണം.

കോവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് നടത്തിയ ബലി തർപ്പണത്തിന്റെ സംഘാടകർ അജാനൂർ കൊളവയൽ ആധ്യാത്മിക സമിതിയാണ്.

കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന ബലി തർപ്പണ കേന്ദ്രമായ തൃക്കണ്ണാട്ട് പോലും  ഇത്തവണ പിതൃതർപ്പണ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ബലി തർപ്പണം  നടത്തുന്നവർക്ക് വീടുകളിൽ നടത്താമെന്ന് സർക്കാർ മാർഗ്ഗ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

കേരളത്തിലെ  പ്രധാനപിതൃതർപ്പണ കേന്ദ്രമായ ആലുവയടക്കം  സംസ്ഥാനത്ത് ഒരിടത്തും  ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന പിതൃ തർപ്പണച്ചടങ്ങുകൾ നടന്നിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിനെയും, സർക്കാറിനെയും വെല്ലു വിളിച്ച് കൊത്തിക്കാലിൽ തർപ്പണച്ചടങ്ങുകൾ  നടന്നത്.

ശശി കൊത്തിക്കാൽ, രാമകൃഷ്ണൻ കൊത്തിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് അജാനൂർ  കൊത്തിക്കാലിൽ ഇന്ന് പിതൃ തർപ്പണച്ചടങ്ങുകൾ സംഘടിപ്പിച്ചത്.

LatestDaily

Read Previous

ആസ്പെയർ ഫുട്ബോൾ കൗൺസിലറും മിണ്ടുന്നില്ല

Read Next

കലക്ഷൻ ഏജന്റിന് കോവിഡ് : പാലക്കുന്ന് ഭീതിയിൽ