Breaking News :

കോവിഡ് വിവരം മറച്ചു വെച്ചതായി പരാതി

കാഞ്ഞങ്ങാട്: കോവിഡ് ബാധിതനായ സഹോദരനുള്ള വിവരം മറച്ചു വെച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ  സ്ത്രീക്കെതിരെ ഡോക്ടർ  നൽകിയ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് ടൗണിലെ കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമിലാണ് കോവിഡ് ബാധിതന്റെ സഹോദരി ചികിത്സയ്ക്കെത്തിയത്.  സഹോദരൻ  കോവിഡ് ചികിത്സയ്ക്ക് വിധേയനായ വിവരം ഡോക്ടറിൽ നിന്ന് ഇവർ മറച്ചവെച്ചിരുന്നു.

കാഞ്ഞങ്ങാട് നഴ്സിംഗ് ഹോം ഉടമ ഡോ. അബ്ദുൾഖാദറിന്റെ പരാതിയിൽ സ്ത്രീക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

Read Previous

ആവിക്കാൽ അന്തുഹാജി നിര്യാതനായി

Read Next

കാണാതായ വൃദ്ധയുടെ ജഢം പുഴയിൽ കണ്ടെത്തി