കോവിഡ് ഭീതി പരത്തി നീലേശ്വരത്തെ ലോഡ്ജ് കെട്ടിടം

നീലേശ്വരം :നാടും നഗരവും കോവിഡ് 19 ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, നഗരസഭ അധികൃതരുടെ അലംബാ വംമൂലം രോഗ ഭീഷണയിൽ കഴിയുകയാണ് ഹൈവേ ജംഗ്ക്ഷൻ  കെട്ടിടത്തിലെ വ്യാപാരികൾ. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ ഐവ ഷോപ്പിംഗ് കോംപ്ലക്സാണ് കോവിഡ് ഭീഷണി പരത്തുന്നത്. കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ അഞ്ച് ലോഡ്ജ് മുറികളിൽ വിദേശത്ത് നിന്നെത്തിയവർ ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. ഇതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനാൽ, ഇപ്പോൾ പടന്നക്കാട് കോ വിഡ് ആശുപത്രിയിൽ ചികിൽസയിലാണ്. എന്നാൽ ക്വാറന്റീനിൽ കഴിഞ്ഞവരും പോസിറ്റീവായവരുടെയും മുറികൾ വൃത്തിയാക്കുവാൻ അഞ്ച് ദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇവർ ഉപയോഗിച്ച ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ലോഡ്ജ് വരാന്തയിൽ ചിതറിക്കിടക്കുകയാണ്.

ഈ മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കൊണ്ടു പോകുന്നതും രോഗ ഭീഷണി ഉയർത്തുകയാണ്. ബാങ്ക്, സൂപ്പർ മാർക്കറ്റ്, ഫാസ്റ്റ്ഫുഡ് ഹോട്ടൽ, മെഡിക്കൽ സ്റ്റോർ തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ദിവസവും നൂറ് കണക്കിന് ആളുകളാണ് നിരവധി ആവശ്യങ്ങൾക്കായി കെട്ടിടത്തിൽ എത്തിച്ചേരുന്നത്. കെട്ടിടത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള വ്യാപാരികളും തൊഴിലാളികളും ഈ ലോഡ്ജ് മുറികടന്ന് വേണം പ്രാഥമിക ആവശ്യങ്ങൾക്കായുള്ള മുറിയിൽ എത്താൻ. ഇതും രോഗം പിടിപെടുമെന്ന ഭീതിയിലാണ് വ്യാപാരികൾ. നീലേശ്വരം താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം നഗരസഭ അധികൃതർ എന്നിവരെ അറിയിച്ചിട്ടും, മാലിന്യം നീക്കാൻ ആരും എത്തിയില്ല കോ വിഡ് രോഗി താമസിച്ച മുറി അണുവിമുക്തമാക്കാനും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കോവിഡ് ഭീഷണിമൂലം ചില വ്യാപാരികൾ സ്ഥാപനം തുറക്കാനും ഭയക്കുകയാണ്. ബദ്ധപ്പെട്ടവരെ വിവരമറിയിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും മാലിന്യം നീക്കുവാൻ തയ്യാറാകാത്തത് മൂലം രോഗം പടരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. 

LatestDaily

Read Previous

87 കോടി കള്ളനോട്ട് കേസിൽ ബേക്കൽ സ്വദേശി പ്രതി

Read Next

ജെംസ് സ്കൂൾ വിൽപ്പന : മഞ്ചേശ്വരം എംഎൽഏയ്ക്കും കൂട്ടാളികൾക്കുമെതിരെ വഖഫ് ബോർഡിൽ പരാതി