ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടാണ് ജില്ലാ കലക്ടറുടെ തീരുമാനം
കാഞ്ഞങ്ങാട്: ജില്ലയിൽ നിരോധന ഉത്തരുവകൾ നിലവിലുള്ള പ്രദേശങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 വരെ എല്ലാകടകളും തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ ഡി.സജിത്ത് ബാബു ഇന്ന് അറിയിച്ചു.
എന്നാൽ കണ്ടയ്ൻമെന്റ്സോണുകളിൽ രാവിലെ 11 മുതൽ 5 മണി വരെ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാവുന്നതാണ്.
നിരോധനങ്ങൾ ഇല്ലാത്തതും, കണ്ടെയ്ൻമെന്റ് പട്ടികയിൽപ്പെടാത്തതുമായ പ്രദേശങ്ങളിൽ എല്ലാ കടകളും രാവിലെ 8 മുതൽ വൈകീട്ട് 6 വരെ തുറക്കാവുന്നതാണ്.
വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹമദ് ഷരീഫിന്റെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടതിനെ തുടർന്നാണ് ജില്ലാ കലക്ടർ ഇന്നുച്ചയോടെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.