കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ സൗജന്യമായി നടത്തുന്ന കോവിഡ് ടെസ്റ്റിന് സ്വകാര്യാശുപത്രികൾക്ക് സർക്കാർ നിശ്ചയിച്ച ഫീസ് 650 രൂപയാണ്.
എന്നാൽ സ്വകാര്യാശുപത്രികൾ ഇതിനെ മറികടക്കാൻ കണ്ടെത്തിയ തന്ത്രം ടെസ്റ്റിന് 650 രൂപ ബില്ലിൽ കാണിക്കുകയും 1250 രൂപ സർവ്വീസ് ചാർജ് ഈടാക്കുകയും ചെയ്യുക എന്നതാണ്.
ഇപ്രകാരം സർവ്വീസ് ചാർജ് ഉൾപ്പടെ 1900 രൂപയാണ് കോവിഡ് ടെസ്റ്റിന് സ്വകാര്യാശുപത്രികൾ വാങ്ങുന്നത്.
സ്വകാര്യ ലാബുകളിലും ഇപ്രകാരം സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ട്. ആശുപത്രിയുടെ അത്ര കൂടുതലില്ലെന്നേയുള്ളു. അഡ്മിറ്റ് ചെയ്യണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബ്ബന്ധമാക്കുന്ന സ്വകാര്യാശുപത്രികളാണ് ഇത്തരത്തിൽ അമിത ഫീസ് ഈടാക്കുന്നത്.