കോവിഡ് ടെസ്റ്റ് ഇനി വീട്ടിൽ

കാസർകോട്:  വിദേശ രാജ്യങ്ങളിലേക്ക് പോവുന്നവർ,അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ, ഓപ്പറേഷൻ വേണ്ടിവരുന്ന രോഗികൾ, പ്രസവത്തിനു മുമ്പുള്ള നോൺ കോവിഡ് സർട്ടിഫിക്കറ്റ്, വിദ്യാർഥികൾക്ക് വിവിധ കോളേജുകളിൽ പ്രവേശനം ലഭിക്കുവാനും മറ്റും ഐ സി എം ആർ , ദുബൈ പ്യൂർ ഹെൽത്ത്  എന്നിവ അംഗീകൃത റിസൾട്ട്‌ 24 മണിക്കൂറിനുള്ളിൽ വാട്ട്സപ്പ് / മെയിൽ   ആയി  അയച്ചു കൊടുക്കുന്ന പദ്ധതിയുമായി കാസർകോട് ഹെൽത്ത് മാൾ.

കേരളത്തിലെ  ഐ സി എം ആർ അംഗീകൃത ലബോറട്ടറിയായ മൈക്രോ ഹെൽത്തിന്റെയും  കാസർകോട് ഹെൽത്ത് മാളും സംയുക്തമായിട്ടാണ് ജില്ലയിൽ അംഗീകൃത സാംബിൾ കളക്ടർ വീട്ടിൽ വന്നു സ്രവം പരിശോധന എടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

വീട്ടിൽ വന്ന് നേരിട്ട് സാമ്പിൾ ശേഖരിക്കുന്നത് കോവിഡ് രോഗികളുമായി ഇടപെടൽ ഇല്ലാതാക്കുന്നതോടൊപ്പം കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നുവെന്നതാണ് പദ്ധതിയുടെ ഗുണം. കൂടുതൽ വിവരങ്ങൾക്കും  ബുക്കിംഗിനും 9744 1000 63, 7736688045 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

LatestDaily

Read Previous

ആൻമരിയയുടെ മരണത്തിൽ ദുരൂഹത വർദ്ധിച്ചു

Read Next

കരിപ്പൂർ റൺവേയ്ക്ക് തടസ്സം നാട്ടുകാർ