കോവിഡ് പരിശോധന ഭയന്ന വൃദ്ധൻ തൂങ്ങി മരിച്ചു

അമ്പലത്തറ: കോവിഡ് പരിശോധന ഭയന്ന് 75, കാരൻ തൂങ്ങി മരിച്ചു. അട്ടേങ്ങാനം ബ്രാട്ടക്കല്ലിലാണ് സംഭവം. ബ്രാട്ടക്കല്ലിലെ രാഘവനാണ് കോവിഡ് പരിശോധന ഭയന്ന് വീടിന് സമീപത്തെ കവുങ്ങിൽ തൂങ്ങി മരിച്ചത്.

ബ്രാട്ടക്കല്ലിലും പരിസരത്തും ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പരിസരവാസികളോട് കോവിഡ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. തന്നെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമോയെന്ന പേടിയിലാണ് രാഘവൻ ആത്മഹത്യ ചെയ്തത്.

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: പരേതയായ കാരിച്ചി.  മക്കൾ: ഭാരതി, സുരേന്ദ്രൻ, ബാബുരാജ്, ചന്ദ്രൻ, സിന്ധു. മരുമക്കൾ: രാധ, ലത, സിന്ധു, ഗോപാലാ4ൻ, പരേതനായ രാഘവൻ.

Read Previous

ലീഗ് റിബലുകൾ ഉറച്ച നിലപാടിൽ

Read Next

ഒളിച്ചോട്ടം ഭീരുത്വമാണ്