കോവിഡ് മൂലം ജോലിയില്ല; കൂലിത്തൊഴിലാളി തൂങ്ങി മരിച്ചു

മേൽപ്പറമ്പ: കോവിഡ് വ്യാപനത്തെ തുടർന്ന് ജോലിയില്ലാതായ കൂലിത്തൊഴിലാളി ഗൃഹനാഥൻ ജീവതമവസാനിപ്പിച്ചു.

പെരുമ്പള തൊട്ടിയിലെ പരേതനായ കുഞ്ഞമ്പു നായരുടെ മകൻ കൃഷ്ണനാണ് 48,  ആത്മഹത്യ ചെയ്തത്. കൂലിത്തൊഴിലാളിയായ കൃഷ്ണൻ കുറേ ദിവസങ്ങളായി ജോലിയൊന്നുമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു.

കഴിഞ്ഞ ദിവസം പരിചയക്കാരുടെ അടുത്ത് ജോലി അന്വേഷിച്ച് ചെന്നിരുന്നു. എന്നാൽ ജോലി ലഭിക്കാതെ നിരാശനായാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒരു വർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീടിന് സമീപത്തുള്ള പഴയ വീട്ടിലാണ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പഴയ വീട്ടിലുള്ള മോട്ടോർ ഓൺ ചെയ്യാൻ  ഭാര്യാ മാതാവ് എത്തിയപ്പോഴാണ് കൃഷ്ണൻ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഭാര്യയും രണ്ട് പെൺ മക്കളുമുണ്ട്. ഒരു മകൾ വിവാഹിതയാണ്.

മേൽപ്പറമ്പ് എസ്.ഐ, പത്മനാഭൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

ലീഗ് പഞ്ചായത്ത് അംഗത്തിന്റെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ ഉത്തവ്

Read Next

ഉമ്മർ ഹാജിയുടെ മരണത്തിന് ഒരാണ്ട് അന്വേഷണം എങ്ങുമെത്തിയില്ല