ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹ ചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ആരോഗ്യം,പോലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നത്.കോർ കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കോർ കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങൾ
∙നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണിക്ക് തുറക്കുകയും വൈകുന്നേരം 6 മണിക്ക് അടയ്ക്കുകയും ചെയ്യുക.
∙നഗരസഭയിലെ മത്സ്യം മാംസ കച്ചവടം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രം
∙കടകളിൽ സാനിറ്റെസറും മാസ്ക്കും നിർബന്ധം.
∙തട്ട് കടകൾ പൂർണ്ണമായും നിരോധിക്കും.
∙ഹോട്ടലുകൾ റസ്റ്റോറെൻ്റുകൾ വൈകുന്നേരം 7 .30 വരെ മാത്രം.
∙ഹോട്ടലുകൾ റസ്റ്റോറെൻ്റുകൾ വൈകുന്നേരം 7.30 ന് ശേഷം പാർസലുകൾ നൽകാൻ പാടില്ല.
∙നഗരത്തിലെത്തുന്ന ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും. ഇതു പ്രകാരം ബുധനാഴ്ച ഒറ്റക്ക നമ്പറുകളിലുള്ള വാഹനങ്ങൾക്ക് മാത്രം അനുമതി.
∙ജാഗ്രതാ സമിതി യോഗങ്ങൾ ഒന്നിടവിട്ട ദിവസങ്ങയിൽ യോഗം ചേരും.
∙ആർ ടി പി സി ആർ ടെസറ്റ് വാർഡ് അടിസ്ഥാനത്തിൽ നടത്തും.
∙മരണനാന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി.
∙വിവാഹങ്ങൾക്ക് റജിസ്ട്രേഷൻ നിർബന്ധം.
∙ഓപ്പൺ ജിമ്മുകൾ, ജിംനേഷ്യങ്ങൾ എന്നിവ പൂർണ്ണമായും അടച്ചിടണം.
∙കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുകൾക്ക് റാപ്പിഡ് റസ്പോൺസ് ടീം.
∙അനധികൃത വഴിയോര കച്ചവടം പൂർണ്ണമായും നിരോധിക്കും.
∙സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കും.