നീലേശ്വരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

നീലേശ്വരം:  മുൻസിപ്പൽ തല ജാഗ്രത സമിതിയുടെ , അടിയന്തിര യോഗത്തിൽ  നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് തീരുമാനിച്ചു.   കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിലെ കടകളും സ്ഥാപനങ്ങളും പൂർണ്ണമായും  അടച്ചിടേണ്ടതും, കണ്ടെയിന്റ്മെന്റ് സോണിൽ നിന്നും അകത്തേക്കും  പുറത്തേക്കുമുള്ള ജനങ്ങളുടെ സഞ്ചാരം പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും തീരുമാനിച്ചു.

ആരാധനാലയങ്ങളിൽ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചു.  അല്ലാത്ത ആരാധനാലയ നടത്തിപ്പുകാർക്കെതിരെ പോലീസ് കേസ് എടുക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങളുമായി കൂടതൽ സമ്പർക്കം പുലർത്തുന്ന വ്യാപാരികളും ജീവനക്കാരും, ചുമട്ടുതൊഴിലാളികൾ, ഓട്ടോ ടാക്സി തൊഴി തൊഴിലാളികൾ തുടങ്ങിയവർക്ക് നോൺ കോവി ഡ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി അത്തരം മേഖലകളിൽ കൂടുതൽ കോവിഡ് പരിശോധന ക്യാമ്പ്   നടത്തുവാനും തീരുമാനിച്ചു.

പോലീസ് ഉദ്യോഗസ്ഥരെയും മാഷ് അധ്യാപകരെയും പങ്കെടുപ്പിച്ച് വാർഡു തല ജാഗ്രതാ സമിതികൾ 5-ാ തീയ്യതിക്കകം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. ഓരോ വാർഡിലും കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുന്നതാണ്. സെക്ട്രൽ മജിസ്ട്രട്ടുമാർ .വാർഡുകളിൽ പരിശോധന കർശനമാക്കും.

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പെടയുള്ള കർശന നടപടികൾ സ്വീകരിക്കും.

LatestDaily

Read Previous

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

Read Next

കീഴ് വഴക്കം തെറ്റിച്ച ചരിത്രവിധി