അജാനൂരിൽ നിയന്ത്രണം കടുപ്പിച്ചു 8 വാർഡുകൾ കണ്ടെയിൻമെന്റുകളാക്കി

അജാനൂർ: അജാനൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം കൂടി വരുന്ന പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനം.  പഞ്ചായത്തിലെ എട്ട് വാർഡുകളെ കണ്ടെയിൻമെന്റ് വാർഡുകളാക്കി പ്രഖ്യാപിച്ചു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും, ആരോഗ്യ, പോലീസ്, റവന്യൂ, മാഷ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം ചേർന്നാണ് പഞ്ചായത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്.

അജാനൂർ പഞ്ചായത്തിലെ 1,9,10,11,12,13,18,19  വാർഡുകളാണ് കണ്ടെയിൻമെന്റ് വാർഡുകളാക്കിയിരിക്കുന്നത്. ഈ വാർഡുകളിലെ മുഴുവൻ സ്ഥാപനങ്ങളും രാവിലെ 10 മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാവു. പഞ്ചായത്ത് പരിധിയിൽ നടക്കുന്ന വിവാഹ, മരണാനന്തര ചടങ്ങുകൾ , മറ്റ് ചടങ്ങുകൾ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതോടൊപ്പം ഹെൽത്ത്, പഞ്ചായത്ത്, പോലീസ് അനുമതികൾ കൂടി തേടണം. കണ്ടെയിൻമെന്റ് സോണുകളിൽ ഓട്ടോ- ടാക്സി സർവ്വീസുകൾ 5 മണിക്ക് അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചു.

LatestDaily

Read Previous

മൂവാരിക്കുണ്ടിൽ സിപിഎം പ്രവർത്തകന്റെ ഒാട്ടോ തകർത്തു

Read Next

കോട്ടച്ചേരി മേൽപ്പാലം: പാളത്തിന് മുകളിൽ ഷീറ്റ് പാകുന്ന പണി പുരോഗമിക്കുന്നു