ഒരു മാസത്തെ വാടക ഇളവ് അനുവദിക്കും: ബിൽഡിങ് അസോസിയേഷൻ

കാഞ്ഞങ്ങാട് : ലോക്ക് ഡൗൺ കാലത്ത് നിർബന്ധമായും കടകൾ അടക്കണമെന്ന് സർക്കാരും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയതിന്റെ  അടിസ്ഥാനത്തിൽ ഏപ്രിൽ മാസത്തിൽ അടച്ചിട്ട കടമുറികൾ ക്ക് ഒരു മാസത്തെ വാടക ഇളവുനൽകാൻ കേരള ബിൽഡിംഗ് വെൽഫെയർ ഓണേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് തീരുമാനിച്ചു. ഏപ്രിൽ മാസത്തെ വാടക ഇളവ് നൽകിയത് തുറക്കാത്ത സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും തുറന്നു പ്രവർത്തിച്ച ബാങ്കുകൾ ആവശ്യ വിൽപനകൾ കടകൾ മെഡിക്കൽ ഷോപ്പുകൾ അടക്കമുള്ളവർക്ക് ഇത് ബാധകമല്ലെന്നും അതേസമയം സർക്കാർ അർദ്ധ സർക്കാർ ഉടമസ്ഥതയിലുള്ള കടമുറികൾ ലോക്ക് ഡൗൺ കാലത്തും വാടക ഈടാക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സി കെ റഹ്മത്തുള്ള സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡണ്ട് പി എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞമ്മദ് പാലക്കി യോഗം ഉദ്ഘാടനം ചെയ്തു .ദിപാ ഗോൾഡ് നാഗരാജൻ മണി വെസൽ ഗോവിന്ദൻ മനാഫ് ലിയാഖത്ത് ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു സികെ ഷറഫുദ്ദീൻ ചിത്താരി നന്ദിപറഞ്ഞു.

LatestDaily

Read Previous

ഹജ്ജ് യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകും

Read Next

അഞ്ജന : ഗാർഗി മൗനത്തിൽ