ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഉത്രാട നാളിൽ ഞായറാഴ്ച കോവിഡ് നിയമങ്ങൾ മറികടന്നുകൊണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിറയെ ആൾക്കാരെ കയറ്റിയ 5 സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.
കോട്ടച്ചേരി ടൗണിലെ പിജിബി വെജിറ്റബിൾ കടയിൽ നിറയെ ആളുകളെ കയറ്റി സാമൂഹ്യ അകലം പാലിക്കാതിരുന്നതിന് കടയുടമ കെ. രാഘവന്റെ പേരിൽ കേസ്സെടുത്തു.
ആവിയിൽ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ബിഗ്ബൈറ്റ് സ്വീറ്റ് കടയിൽ നിറയെ ആൾക്കാരെ കയറ്റിയെന്നതിന് കടയുടമ അരയി ആവിയിൽ വീട്ടിൽ പി. വി. ബാലന്റെ 60, പേരിൽ പോലീസ് കേസ്സെടുത്തു.
ബല്ലാക്കടപ്പുറം മീനാപ്പീസിൽ മദീന ഗ്രോസ്സറി കടയിൽ രാവിലെ 10-30-ന് ആവശ്യത്തിലധികം ആൾക്കാരെ കയറ്റിയതിന് കടയുടമ എം. എസ് അബൂബക്കറിനെതിരെ കേസ്സെടുത്തു.
മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രകമാനത്തിനടുത്തുള്ള വി- മാർട്ട് സൂപ്പർ മാർക്കറ്റിൽ 11-25 മണിക്ക് നിറയെ ആൾക്കാരെ കയറ്റി കോവിഡ് രോഗവ്യാപനത്തിനിടയാക്കിയെന്നതിന് സൂപ്പർ മാർക്കറ്റുടമ ചിരുകണ്ഠന്റെ മകൻ കെ. ചന്ദ്രന്റെ പേരിൽ 51, പ്രിൻസിപ്പൽ എസ്ഐ കെ. പി. വിനോദ് കുമാറിന്റെ പരാതിയിൽ കേസ്സെടുത്തു.
കുശാൽനഗറിൽ ആഗസ്ത് 30-ന് ഉച്ചയ്ക്ക് തുറന്നുവെച്ച മോഡേൺ ബേക്കറിയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച് ആൾ
ക്കാരെ കയറ്റിയെന്നതിന് പഴയ കടപ്പുറം ഷംന മൻസിലിൽ ഹബീബ് റഹ്മാന്റെ 23, പേരിൽ എസ്ഐ കെ. അജിതയുടെ പരാതിയിൽ കേസ്സെടുത്തു.