ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗർഭിണിയുടെ രോഗ ഉറവിടം വ്യക്തമല്ല
കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ലേബർ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണ്ണഗർഭിണിയിലും. ജീഡിയാട്രിക്ക് വാർഡിൽ ചികിത്സയിലുള്ള അർബുദരോഗി, അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി, മറ്റൊരു രോഗി എന്നിവരിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
10 മാസം ഗർഭിണിയായ യുവതിയുടെ രോഗ ഉറവിടം വ്യക്തമല്ല. ലേബർ വാർഡിൽ കഴിഞ്ഞ് വരുന്ന യുവതിക്ക് എങ്ങിനെ രോഗബാധയുണ്ടായെന്നത് കണ്ടെത്താനാകാതെ കുഴയുകയാണ് ആരോഗ്യപ്രവർത്തകർ
ലേബർ വാർഡിൽ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരുടെയെല്ലാം ഫലം നെഗറ്റീവുമാണ്.
കാഞ്ഞങ്ങാട് നഗരസഭ 40-ാം വാർഡ് കടപ്പുറം ഹദ്ദാദ് നഗറിലെ ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
കുടുംബത്തിലെ ഒരംഗം കല്ല്യാണച്ചടങ്ങിലും മരണാനന്തരച്ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മീനാപ്പീസ് കടപ്പുറം തീരദേശ റോഡ് അടച്ചു.
രാജപുരം പൂടംകല്ലിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനിലും ഇന്നലെ കോവിഡ് പോസിറ്റീവ് കണ്ടെത്തി. മെഡിക്കൽ സ്റ്റോറിലെത്തിയ നിരവധി പേർ നിരീക്ഷണത്തിൽപ്പോയി.