കോവിഡ് നീലേശ്വരം ഐപിയും എസ്ഐയും കോറന്റയിനിൽ

നീലേശ്വരം  :  സീറോഡ്  പെൺകുട്ടിയുടെ  ഭ്രൂണം കുഴിച്ചെടുക്കാൻ,കേസ്സിലെ  ഒന്നാം പ്രതി പെൺകുട്ടിയുടെ  രണ്ടാനച്ഛനോടൊപ്പം  മണിക്കൂറുകൾ  ചിലവിട്ട  നീലേശ്വരം  പോലീസ്  ഐപി, പി .ആർ. മനോജും, പ്രിൻസിപ്പൽ  സബ് ഇൻസെപക്ടർ  സതീഷ് കുമാറും, ഗ്രേഡ്  എസ് ഐ, മോഹനനും  മറ്റൊരു  പോലീസുദ്യോഗസ്ഥനു  മടക്കം  അഞ്ചുപേർ  കോറന്റയിനിൽ  പോയി.

പെൺകുട്ടി കേസ്സിൽ പ്രതിയായ  രണ്ടാനച്ഛന്  കോവിഡ് ഉറപ്പാക്കിയ സാഹചര്യത്തിലാണ്  സമ്പർക്ക  രോഗപ്പകർച്ച   ഭയന്ന്  പോലീസ്  സംഘം കോറന്റയിനിൽ  പോയത് .

ഇതോടെ പ്രമാദമായ സീറോഡ്  പെൺകുട്ടി ലൈംഗിക  പീഡനക്കേസ്സിന്റെ  അന്വേഷണം  താൽക്കാലികമായി നിലക്കുകയും  ചെയ്തു.

Read Previous

പെൺകുട്ടിയുടെ ഭ്രൂണം ഏറ്റുവാങ്ങിയത് പ്രാർത്ഥിക്കാൻ

Read Next

ഡോക്ടർ ഇജാസ് അവധിയെടുത്തത് ഐ.എസില്‍ ചേരാന്‍