ചുമട്ട് തൊഴിലാളിക്ക് കോവിഡ് ടൗൺ അടച്ചിട്ടു

നീലേശ്വരം: ഒരേ കുടുംബത്തിൽപ്പെട്ട 6 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം ടൗൺ ഇന്ന് അടച്ചിട്ടു. നീലേശ്വരം പള്ളിക്കരയിലെ ഒരു കുടുംബത്തിൽപ്പെട്ട 6  പേർക്കാണ് കോവിഡ്.

നീേലശ്വരത്തെ ചുമട്ട് തൊഴിലാളിയടങ്ങുന്ന കുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്നാണ് ടൗൺ അടച്ചിട്ടത്. ടൗണിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ഇന്ന് അടഞ്ഞുകിടന്നു. ടൗൺ അണുവിമുക്തമാക്കുന്നതിനായാണ് കടകൾ അടച്ചിടാൻ നഗരസഭ തീരുമാനിച്ചത്.

നീലേശ്വരം പട്ടേന ജംഗ്ഷൻ, കോൺവെന്റ് ജംഗ്ഷൻ, രാജാറോഡ്, മാർക്കറ്റ് ജംഗ്ഷൻ, ഹൈവേ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് കടകൾ അടച്ചിട്ട ശേഷം പരിസരം അണുവിമുക്തമാക്കി.

ചുമട്ടുതൊഴിലാളിക്ക് മാതാവിൽ നിന്നാണ് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ 2 മക്കൾ, സഹോദരൻ, ഭാര്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം എവിടെയെന്ന് വ്യക്തമല്ല. ചുമട്ടുതൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

LatestDaily

Read Previous

സിപിഎം പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ കേസ്സ്

Read Next

സുബൈദ കൊലക്കേസ്സ് പ്രതിയെ കണ്ടെത്തുന്നവർക്ക് 2 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു