ഹൊസ്ദുർഗ് പോലീസിൽ ആശ്വാസം; കോവിഡ് ബാധിച്ച 9 പേർക്ക് നെഗറ്റീവ്

നിരീക്ഷണത്തിൽ കഴിഞ്ഞ 3 പോലീസുദ്യോഗസ്ഥരുടെ ഫലവും നെഗറ്റീവ്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസിന് ആശ്വാസമായി കോവിഡ് പരിശോധനാ ഫലം. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 12 പോലീസുദ്യോഗസ്ഥരിൽ 9 പേരുടെയും ഫലം നെഗറ്റീവാണെന്ന് പുറത്തുവന്നു.

നിരീക്ഷണത്തിൽ കഴിഞ്ഞ 45 പോലീസുദ്യോഗസ്ഥരിൽ 30 പേരുടെ പരിശോധനാ ഫലവും നെഗറ്റീവായി.

ആദ്യം കോവിഡ് സ്ഥിരീകരിച്ച  9 പോലീസുദ്യോഗസ്ഥരുടെ ഫലമാണ് പുറത്തുവന്നത്. അവസാനം രോഗം സ്ഥിരീകരിച്ച മൂന്ന് പോലീസുകാരുടെ ഫലം കൂടി ലഭിക്കാനുണ്ട്. നിരീക്ഷണത്തിൽ ശേഷിക്കുന്ന 10 പേരുടെ ഫലം ഇന്ന് ലഭിക്കും.

ആറ് എസ്ഐമാരും പോലീസുദ്യോഗസ്ഥരുമായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. ആദ്യം നാല് പേർക്ക് പിന്നീട് ഏഴ് പേർക്കും വന്നതിനുശേഷം എസ്ഐ. ഡ്രൈവർ, പോലീസുകാരനുമടക്കം മൂന്ന് പേർക്കുമായിരുന്നു രോഗബാധയുണ്ടായത്

ചീമേനി പോലീസ് സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

LatestDaily

Read Previous

വിദ്യാർത്ഥിനിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്തു

Read Next

പൂർണ്ണ ഗർഭിണിക്കും അർബുദരോഗിക്കുമടക്കം ജില്ലാശുപത്രിയിൽ 4 പേർക്ക് കോവിഡ്