കോവിഡ് : പിഴത്തുക വർദ്ധിപ്പിച്ചു മാസ്ക്ക് ധരിക്കാത്തവർക്ക് ഇനി 500– രൂപ പിഴ

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലംഘിച്ചവർക്കുള്ള പിഴ കുത്തനെ ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി. പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കാത്തവർക്ക് ഇനി 500– രൂപയാണ് പിഴ. ഇതേവരെ 200– രൂപയായിരുന്ന പിഴയാണ് 500– ആയി വർദ്ധിപ്പിച്ചത്.പൊതുസ്ഥലത്ത് തുപ്പിയാലും പിഴ 500– രൂപ തന്നെ.  കൂട്ടം ചേരലിന് 5000– രൂപയും, ക്വാറന്റീൻ ലംഘനത്തിന് 2000– രൂപയും, വിവാഹച്ചടങ്ങ് നിയന്ത്രണ ലംഘനത്തിന് 5000– രൂപയും, സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 3000– രൂപയുമായി പിഴ സംഖ്യ ഉയർത്തിയിട്ടുണ്ട്.

Read Previous

തോൽവി നേരിട്ട നഗരസഭ അധ്യക്ഷമാർ ഇക്കുറിയും അങ്കത്തിനൊരുങ്ങി

Read Next

പടന്ന പിടിക്കാൻ സുബൈദ