ജീവനക്കാരന് കോവിഡ്: നഗരസഭ വീണ്ടും അടച്ചു

കാഞ്ഞങ്ങാട്  : ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കാഞ്ഞങ്ങാട്  നഗരസഭാ ഒാഫീസ് വീണ്ടും അടച്ചു.

റവന്യു വിഭാഗം ജീവനക്കാരനിൽ കോവിഡ് പോസ്റ്റീവ് കണ്ടതിനെ തുടർന്ന് സെപ്തംബർ 9 വരെ നഗരസഭയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

സമ്പർക്ക പട്ടികയിലുള്ള 14 ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പോയി. എന്നാൽ വോട്ടർ പട്ടിക ഹിയറിംഗുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരം പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവർ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും അപേക്ഷ ഡൗൺ ലോഡ് ചെയ്ത് സ്ഥിര താമസമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം സെപ്തംബർ 10 ന് മുൻമ്പ് നഗരസഭാ ഒാഫീസിൽ ഏൽപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 

ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നേരത്തെയും നഗരസഭ അടച്ചിട്ടിരുന്നു. ഏതാനും ദിവസം മുൻപ് തുറന്ന ശേഷംമാണ് വീണ്ടും ജീവനക്കാരനിൽ കോവിഡ് കണ്ടെത്തിയത്.

LatestDaily

Read Previous

മൻസൂർ ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു

Read Next

ഖമറുദ്ദീന്റെ വെളിപ്പെടുത്തലുകൾ പരസ്പരവിരുദ്ധം