കോവിഡ്; വിശ്വസനീയ വിവരങ്ങൾ മാത്രം പങ്കുവെക്കേണ്ടത് പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കോവിഡ് സംബന്ധിച്ച ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ മാത്രം പങ്കുവയ്ക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. രോഗത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഡോക്ടർമാർ പൊതുജനങ്ങളെ ബോധവാൻമാരാക്കണമെന്നും മന്ത്രി പറഞ്ഞു.

മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവയ്ക്കേണ്ടതെന്നും മന്ത്രി ഓർമിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളായ നൂറോളം ഡോക്ടർമാർ വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു.

കോവിഡ് പ്രതിരോധവും കൈകാര്യം ചെയ്യലും സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവയ്ക്കുന്നുണ്ട്. അത്തരം പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ പങ്കിടണമെന്നും അതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

K editor

Read Previous

ഗുജറാത്ത് തീരത്ത് ആയുധങ്ങളും 300 കോടിയുടെ ലഹരിമരുന്നുമായി പാക് ബോട്ട് പിടിയിൽ

Read Next

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര‌; വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ