ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി പിന്നിൽ സ്വകാര്യാശുപത്രികൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിലകൊള്ളുന്ന കാസർകോട് ജില്ലാ ആശുപത്രി കോവിഡ് രോഗ ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയാക്കി മാറ്റുന്നത് സ്വകാര്യ ആശുപത്രി കളെ സഹായിക്കാൻ.

ഇതിന് പിന്നിൽ  സ്വകാര്യ ആശുപത്രികളിൽ കച്ചവട പങ്കാളിത്തമുള്ള ചില ഡോക്ടർമാരുടെ ചരടുവലികളുമുണ്ട്.

ജില്ലയിലെ നിർദ്ധനരായ രോഗികൾ അന്നും ഇന്നും രോഗശാന്തിക്ക് ആശ്രയിക്കുന്നത് പണ്ടത്തെ ധർമ്മാശുപത്രിയേയും, ഇപ്പോഴത്തെ ജില്ലാ ആശുപത്രിയേയുമാണ്.

ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ കോടികൾ ചിലവഴിച്ച് നിർമ്മിച്ച പുതിയ ബ്ലോക്ക് ഇനിയും തുറന്നിട്ടില്ല.

ജില്ലാ ആശുപത്രി കോവിഡ് രോഗത്തിന് മാത്രമുള്ള ആശുപത്രിയാക്കി മാറ്റിയാൽ അത് ജില്ലയിലെ  പാവപ്പെട്ട രോഗികൾക്ക്  വൈദ്യ സഹായം നിഷേധിക്കലായിത്തീരും.

പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക്.

കോവിഡിന് മാത്രമായുള്ള ചികിത്സയ്ക്കും നിരീക്ഷണത്തിനും നിരവധി കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ ജില്ലയിലുണ്ട്. മാത്രമല്ല, കോവിഡ് രോഗ വ്യാപനം കേരളത്തിൽ തീരെ കുറഞ്ഞു കഴിഞ്ഞാൽ, ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ആതുര സേവകർ എല്ലാവർക്കും മറ്റു ജോലികളുണ്ടാവില്ല.

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയാൽ അത് അങ്ങേയറ്റം ബാധിക്കുക മലയോര മേഖലയിലുള്ള നിർദ്ധന രോഗികളെ ആയിരിക്കും.

LatestDaily

Read Previous

കാസർകോട് ഐപിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Read Next

ഫാഷൻ ഗോൾഡ് കള്ളപ്പണം വെളുപ്പിച്ചു