ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :കോവിഡ് രോഗവ്യാപനത്തിനിടയിലും കാഞ്ഞങ്ങാട് ബ്ലേഡ് സംഘം പിടിമുറുക്കി.
കോവിഡ് കാരണം പ്രതിസന്ധിയിലായ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഒളിഞ്ഞും തെളിഞ്ഞും ബ്ലേഡ് സംഘം പ്രവർത്തിക്കുന്നത്.
കച്ചവടമാന്ദ്യത്തെ തുടർന്ന് പലിശയ്ക്ക് പണമെടുത്ത് വ്യാപാരം നടത്തിവന്നിരുന്ന വ്യാപാരികൾക്ക് കോവിഡ് മൂലം കടകൾ അടച്ച് പൂട്ടേണ്ടി വന്നതിനാൽ മുൻകാല പലിശ നൽകാനാവാതെ പലിശ കയറിയിരിക്കുകയാണ്
ജീവനക്കാർക്ക് ശമ്പളവും കടമുറി വാടകയ്ക്കും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന വ്യാപാരികളെ ലക്ഷ്യമിട്ടാണ് നഗരത്തിൽ ബ്ലേഡ് സംഘം സജീവമായത്.
കഴുത്തറുപ്പൻ പലിശയ്ക്ക് പണം നൽകുന്ന ഇക്കൂട്ടരിൽ ചിലർ ബാങ്ക്പിഗ്മി രീതിയിൽ നിത്യവും കടകളിലെത്തി പലിശ പിരിച്ചെടുക്കുന്ന രീതിയും തുടരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് ലോണുകൾക്ക് നിബന്ധനകൾ കർശനമായതോടെ പലരും ബ്ലേഡ് സംഘത്തെയാണ് ആശ്രയിക്കുന്നത്.