ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ കോവിഡ് ഭീതി ഒഴിയുന്നില്ല.
ഒരു മേഖലയിൽ നിന്നും മറ്റ് മേഖലകളിലേക്ക് കൂടി രോഗം കടന്നുവരുന്നത് ഗ്രാമീണരെ ആശങ്കയിലാഴ്ത്തുകയാണ്.
കോവിഡ് പ്രാരംഭത്തിൽ ഒറ്റ കോവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന മലയോര മേഖലകളിലാണിപ്പോൾ അടിക്കടി രോഗം പിടിപെട്ട്കൊണ്ടിരിക്കുന്നത്.
ഇന്നലെ കള്ളാർ പഞ്ചായത്തിൽ 10 വാർഡിൽപ്പെട്ട ഒരാളിൽകൂടി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ പ്രദേശത്ത് കടുത്ത ജാഗ്രത പുലർത്താൻ ജാഗ്രതാ സമിതിയും പോലീസും ആരോഗ്യപ്രവർത്തകരും നാട്ടുകാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കള്ളാർ, പനത്തടി, ബളാൽ, കോടോം ബേളൂർ, ബളാൽ, കുറ്റിക്കോൽ, പഞ്ചായത്തുകളിൽ കോവിഡ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പോലീസുമെല്ലാം സ്ഥിതിഗതികൾ അപ്പപ്പോൾ വിലയിരുത്തി സമൂഹവ്യാപനം തടയാൻ രംഗത്തിറങ്ങുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നു.