അമ്പലത്തറ പാറപ്പള്ളി ടൗണുകൾ അടച്ചിട്ടു

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്ന്പേർ ഉൾപ്പെടെ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അമ്പലത്തറ, പാറപ്പള്ളി, കാട്ടിപ്പാറ ഭാഗങ്ങളിൽ  കടകൾ അടച്ചിട്ടു.

പാറപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ, ഭാര്യ, മൂന്നുവയസ്സുള്ള മകൾക്കും അയൽവാസി എന്നിവർക്കാണ് രോഗം കണ്ടെത്തിയത്.

കോവിഡ് രോഗ പരിശോധനാഫലം പുറത്തുവന്ന ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യ  വകുപ്പ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജാഗ്രതാ സമിതി ചേരുകയും  ഇന്നലെ വൈകിട്ട് 3 മണി മുതൽ  കടകൾ ഉൾപ്പെടെ അടച്ചിടാൻ തീരുമാനിക്കുകയുമാണുണ്ടായത്.

രണ്ട് ദിവസം മുമ്പ് വരെ യുവാവ്  ഓട്ടോസർവ്വീസ് നടത്തിയിരുന്നുവെന്നിരിക്കെ, ഇദ്ദേഹം നിരവധി ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്.  ഇദ്ദേഹത്തിന്റെ ഓട്ടോയിൽ  നിരവധി പേർ യാത്ര ചെയ്തിട്ടുമുണ്ട്.

ഓട്ടോ ഡ്രൈവറുമായി സമ്പർക്കത്തിലേർപ്പെട്ടവരും അയൽവാസികളുമെല്ലാം നിരീക്ഷണത്തിലാണ്.

LatestDaily

Read Previous

മലയോരങ്ങളിൽ കോവിഡ് ഭീതി ഒഴിയുന്നില്ല

Read Next

കറുപ്പിനെന്താ ഓറഞ്ച് നിറം