ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി പട്ടയങ്ങാനം കോളനിയിൽ താമസിക്കുന്ന വ്യക്തിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ 15-ാം വാർഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് കടുമേനി പട്ടയങ്ങാനം കോളനിയിൽ താമസിക്കുന്ന കരിന്തളം സ്വദേശിക്ക് കോവിഡ് -19 സ്ഥിരീകരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ പോയിരുന്ന ഇദ്ദേഹത്തിന് അവിടെ നിന്നാണ് രോഗം പകർന്നതെന്ന് സംശയിക്കുന്നു. കോവിഡ് ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കടുമേനി പട്ടയങ്ങാനം കോളനിയടങ്ങുന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 15-ാം വാർഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിട്ടത്. മലയോര മേഖലയിൽ ആദ്യമായാണ് ഓരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗം പകർന്നത് സമ്പർക്കം മൂലമാണെന്ന് സംശയിക്കുന്നു. രോഗിയുടെ ബന്ധുക്കളെല്ലാം നിരീക്ഷണത്തിലാണ്. പട്ടയങ്ങാനം കോളനിയടങ്ങുന്ന ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ 15-ാം വർഡ് പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരീക്ഷണത്തിലാണ്.