കോവിഡ്: ഗൾഫിൽ മരിച്ച മലയാളികൾ 211

കാഞ്ഞങ്ങാട്: കോവിഡ് രോഗബാധയെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 211 ആയി ഉയർന്നു. ഇന്നലെ മാത്രം ആറ് പേർ മരിച്ചു. ബുധനാഴ്ച ആഞ്ച് പേർ മരണപ്പെടുകയുണ്ടായി. സൗദിയിൽ മൂന്ന് പേരും യു.ഏ.ഇയിലും ഒമാനിലും ബഹ്്റൈനിലും ഓരോരുത്തർ വീതവുമാണ് ഇന്നലെ മരിച്ച മലയാളികൾ. അൽഐനിലെ തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് 35, ആണ് ഇന്നലെ യു.ഏ.ഇയിൽ മരിച്ച മലയാളി. ഒമാനിൽ മരിച്ചത് പത്തനംതിട്ട മൈലമ്പ്രത്തെ ജസ്റ്റിൻ വർഗ്ഗീസാണ്. ബഹ്റൈൻ പോലീസിലെ മ്യൂസിക്ക് ബാന്റീലെ സീനിയർ ഉദ്യോഗസ്ഥനായ കണ്ണൂർ ചാലാടം സ്വദേശി സോളമൻ 61, ആണ് ബഹ്റൈനിൽ മരിച്ചത്. നേരത്തെ കേരള പോലീസിൽ സേവനമനുഷ്ടിച്ച സോളമൻ മാങ്ങാട്ട് പറമ്പിൽ പോലീസ് മ്യൂസിക്ക് ബാൻഡിലെ അംഗമായിരുന്നു.

LatestDaily

Read Previous

ബിജെപി നേതാവിനെതിരെ സാമ്പത്തിക ആരോപണം

Read Next

മാതമംഗലത്ത് ക്ഷേത്രക്കവർച്ച: വിഗ്രഹത്തിലെ സ്വർണ്ണം കവർന്നു