പടന്നക്കാട്ട് കോവിഡ് ബാധിച്ച സ്ത്രീ മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചതോടെ ജില്ലയിൽ കോവിഡ് മരണം നാലായി.

പടന്നക്കാട് സ്വദേശിനി നബീസയാണ് 64, കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ 4 മണിക്ക് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.

ജില്ലാശുപത്രിയിൽ ചികിൽസയിലായിരുന്ന നബീസയ്ക്ക്   2 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെതുടർന്ന് ഇന്നലെയാണ് ഇവരെ പരിയാരം ഗവൺമെന്റ്  മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇവർക്ക് രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. പടന്നക്കാട്ടെ അബ്ദുള്ളയുടെ ഭാര്യയാണ്.

മക്കൾ: റംല, സുബൈർ (ഡ്രൈവർ), മുഹമ്മദ് അൻവർ, അബ്ദുൾഷമീർ(ഇരുവരും ഗൾഫ്). മരുമക്കൾ: ഉമൈസ, നഫീസത്ത്, കദീജ. സഹോദരങ്ങൾ: എൻ. പി. മുഹമ്മദ് കുഞ്ഞി, മറിയം. മൃതദേഹം കോവിഡ് മാനദണ്ഡങങളോടെ മറവ് ചെയ്തു.

നബീസ കോവിഡ് ബാധിച്ച് മരിച്ചതോടെ കുടുംബാംഗങ്ങൾ എല്ലാവരെയും  ക്വാറന്റൈനിലാക്കി. കാസർകോട് ജില്ലയിൽ നബീസയതുൾപ്പെടെ കോവിഡ് മരണം നാലായി ഉയർന്നു.

Read Previous

പോലീസ് തിരച്ചിലിൽ പുഴയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി

Read Next

സ്റ്റേഡിയത്തിൽ നഗരസഭ ഒളിച്ചുകളി റിട്ട് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു