മരണാനന്തരചടങ്ങിൽ പങ്കെടുത്ത 20 ഓളം പേർക്ക് കോവിഡ്: റിട്ട കൃഷി ഓഫീസർ മരിച്ചു

കാഞ്ഞങ്ങാട്: മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ റിട്ട. കൃഷി ഓഫീസർ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

തൈക്കടപ്പുറം കടിഞ്ഞിമൂല കൊട്ടറ കോളനിയിൽ കൊട്ടറ കുഞ്ഞികൃഷ്ണനാണ് 75,  ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചത്.

കൊട്ടറ കോളനിയിൽ ഈയിടെ മരിച്ച കുഞ്ഞികൃഷ്ണന്റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ സംബന്ധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് പിടിപെട്ടത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞികൃഷ്ണനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: പരേതയായ മാപ്പിടിച്ചേരി വസന്ത. മക്കൾ: ഷോമ. ഏ.കെ, ഷിബിൻ. മരുമക്കൾ: സജീഷ് കൈതക്കാട്, സ്വാതി.വി. കൊട്ടറ. സഹോദരി: ഭാനുമതി കൊട്ടറ.

Read Previous

പോലീസിനെ വെള്ളംകുടിപ്പിച്ച മുസ് ലീം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Read Next

ചെറുവത്തൂരിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസ്സ് – ലീഗ് തമ്മിലടി