യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ്  ബാധിച്ച് പള്ളിക്കര ബേക്കൽ സ്വദേശി മരിച്ചു.

ബേക്കൽകുന്ന് മർഹാമഹലിലെ മുനവ്വറലിയാണ് 22, മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലാണ് മരണം.

രക്താർബുദത്തിന് ചികിത്സയിലിരിക്കെ കോവിഡും പിടിപെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം 18-നാണ് കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അബ്ദുൾ മുനീറിന്റെയും സാഹിറയുടെയും ഏകമകനാണ്. ഭാര്യ: ഫൈഹ (കോഴിക്കോട്)

LatestDaily

Read Previous

റിട്ടയേർഡ് പ്രധാനാധ്യാപിക അന്തരിച്ചു

Read Next

ആരും കാണാതെ നാല് മണിക്കൂർ പൊട്ടക്കിണറ്റിൽ; രാജനിത് രണ്ടാം ജന്മം