ചെറുവത്തൂർ: ആനിക്കാടിയിൽ 61കാരൻ കോവിഡ് ബാധിച്ച് മരിച്ചു.
ആനിക്കാടി കോളനിയിലെ പി.ഏ. സുന്ദരനാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പരവനടുക്കത്തെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുമ്പാണ് മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു.
ഭാര്യ പത്മിനി. മക്കൾ: സുനിൽ കുമാർ, സുവിത, ഉഷ. മരുമക്കൾ: രവി, വിനു, രജനി. സഹോദരങ്ങൾ: നാരായണൻ (പൂജാരി ആനിക്കാടി), സരോജിനി, രാധ, പരേതയായ ദേവകി.