കോവിഡ് ബാധിച്ച് ആറങ്ങാടി സ്വദേശി ചികിൽസ കിട്ടാതെ മരിച്ചു

കാഞ്ഞങ്ങാട്   :  കോവിഡ് ബാധിച്ച ആറങ്ങാടി സ്വദേശി , കോവിഡ് ആശുപത്രിയിൽ മതിയായ ചികിൽസ ലഭിക്കാതെ മരിച്ചു. ആറങ്ങാടി അരയിക്കടവ് റോഡിലെ കെ.കെ. അബൂബക്കർ  ആണ് 65,  ഇന്നലെ പുലർച്ചെ ജില്ലാശുപത്രിയിൽ  മരണപ്പെട്ടത്. ഞായറാഴ്ച  വൈകീട്ട് 4.30 മണിയോടെയാണ് അർബുദ രോഗിയായ അബൂബക്കറിനെ , കോവിഡ് ,സ്ഥിരീകരിച്ച് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെത്തിയ ശേഷം അബോധാവസ്ഥയിലായ അബൂബക്കറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും, ശ്വാസമെടുക്കാനാവാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകർ ഇടപെട്ട് അബൂബക്കറിന് വെന്റിലേറ്റർ  സൗകര്യമൊരുക്കാൻ ഡ്യൂട്ടിനേഴ്സിനോട്  അഭ്യർത്ഥിച്ചു. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വെന്റിലേറ്ററൊരുക്കാൻ പറ്റില്ലെന്ന് നഴ്സുമാർ  അറിയിച്ചു.  വെന്റിലേറ്റർ  നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷം  അദ്ദേഹം മരണത്തിന് കീഴടങ്ങി.

ഇന്നലെ ഉച്ചയോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം  ആറങ്ങാടി ജമാമസ്ജിദ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു മൂന്ന് പെൺമക്കളുണ്ട്.

Read Previous

ഇസ്തിരിക്കടയുടെ മറവിൽ സമാന്തര മദ്യശാല: 2 പേർ അറസ്റ്റിൽ

Read Next

നഗരസഭ വാർഡ് –5–ൽ കുസുമം സ്ഥാനാർത്ഥി, റിബൽ ആകാൻ വജ്്റേശ്വരി