ക്വാറന്റയീൻ പൂർത്തിയാക്കിയ പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബേക്കൽ: ഗൾഫിൽ നിന്ന് നാട്ടിലെത്തുകയും, 14 ദിവസം വീട്ടിനകത്ത്
ക്വാറന്റയീനിൽ കഴിയുകയും ചെയ്ത ആൾക്ക് 14 ദിവസത്തെ ക്വാറന്റയീൻ
പൂർത്തിയാക്കിയ ദിവസം കോവിഡ് സ്ഥിരീകരിച്ചു.

ബേക്കൽ മവ്വൽ റിഫായി പള്ളിക്ക് പിറകിൽ താമസിക്കുന്ന അമ്പതുകാരൻ
പ്രവാസിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റയീനിൽ കഴിയുമ്പോൾ, ഈ പ്രവാസി കാറുമായി ബേക്കൽ ടൗണിൽ പോയതായി വിവരമുണ്ട്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പെരിയയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകർ ഇദ്ദേഹത്തെ കാസർകോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വീട്ടിൽ ക്വാറന്റയീനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് മുറിയിൽ പഴവർഗ്ഗങ്ങളും മറ്റും പതിവായി എത്തിച്ചിരുന്ന മകളുടെ ഭർത്താവായ യുവാവിൽനിന്നും ആരോഗ്യവകുപ്പധികൃതർ സ്രവം സ്വീകരിച്ചു. യുവാവും ക്വാറന്റയീനിലാണ്. യുവാവ് നിത്യവും തൊട്ടടുത്തുള്ള തച്ചങ്ങാട് ഹെസ്കൂൾ മൈതാനിയിൽ ഫുട്ബോൾ കളി കാണാൻ ചെന്നിരിക്കാറുണ്ട്.

ബേക്കലിലെ കടകളിലും ഈ യുവാവ് 13 ദിവസക്കാലവും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തിയിട്ടുണ്ട്. മവ്വൽ പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, തച്ചങ്ങാട്, ബേക്കൽ, മവ്വൽ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കോവിഡ് കാലത്ത് ഹൈസ്കൂൾ മൈതാനം ഫുട്ബോൾ കളിക്കാൻ വിട്ടുനൽകിയ തച്ചങ്ങാട് ഗവ. ഹൈസ്കൂൾ പിടിഏയുടെ നടപടിയും പ്രദേശത്ത് ജനങ്ങളിൽ പ്രതിഷേധം സൃഷ്ടിച്ചു.

LatestDaily

Read Previous

ഷാനിൽ മംഗളൂരു വീട്ടമ്മയേയും ചതിച്ചു യുവതിയിൽ നിന്ന് തട്ടിയെടുത്തത് 3.65 ലക്ഷം രൂപ

Read Next

കടല്‍യുദ്ധത്തിനും സജ്ജം