പാലക്കി റോഡും പളളിയും അടച്ചു മഡിയൻ റോഡ് ജംഗ്ഷനിൽ കർശ്ശന നിയന്ത്രണം

അജാനൂർ: മഡിയൻ റോഡ് ജംഗ്ഷനിൽ സി.പി.ഐ പ്രാദേശിക  നേതാവിന്  കോവിഡ് ഉറപ്പിച്ചതോടെ  മഡിയൻ റോഡ് ജംഗ്ഷനിൽ  അധികൃതർ  കർശ്ശന നിരീക്ഷണ  മേർപ്പെടുത്തി.

മലപ്പുറത്ത് കാർ വാങ്ങാൻ ചെന്ന മഡിയൻ റോഡ് യുവാവ് വഴി യുവാവിന്റെ  പിതാവിനും കുടുംബങ്ങൾക്കും  രോഗം  പകരാനുളള  സാധ്യതയും  പ്രദേശത്തുണ്ട്.

പ്രദേശത്ത്  കോവിഡ്  വ്യാപന  പശ്ചാത്തലത്തിൽ  മാണിക്കേത്ത് ജുമാ മസ്ജിദ് പൂർണ്ണമായും അടച്ചുപൂട്ടി.

അജാനൂർ പഞ്ചായത്തിലെ വാർഡ് 4–ൽ അധികൃതർ കർശന നിയന്ത്രണമേർപ്പെടുത്തി.

കെ.സി.ടി.പി റോഡിൽ  മാണിക്കോത്ത് കോയപ്പളളി മുതൽ തെക്ക് വാണിയം പാറ റോഡു വരെയുളള  പ്രദേശമാണ് വാർഡ് 4–ാം വാർഡിലെ ഗ്രാമപഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നത്.

സി.പി.ഐ നേതാവിന്  സമ്പർക്കത്തിലാണ് രോഗം പകർന്നത്.ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Read Previous

പീഡനം പുറത്തുവിട്ടാൽ മദ്രസ്സയിൽ തോൽപ്പിക്കുമെന്ന് പള്ളി ഇമാം കുട്ടികളെ ഭീഷണിപ്പെടുത്തി

Read Next

ചുമട്ട് തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു