പ്ലസ്ടു കോഴക്കേസിലെ ഹർജി കോടതി തള്ളി; കെ.എം.ഷാജിക്ക് തിരിച്ചടി

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയിൽ തിരിച്ചടി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലൻസ് കോടതി. രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി പറഞ്ഞു.

അഴീക്കോടിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകിയത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകൻ പറഞ്ഞു.

2013ൽ അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കെഎം ഷാജിക്കെതിരെ 2020 ജനുവരിയിൽ വിജിലൻസ് കോഴ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

K editor

Read Previous

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ്ങ്; ബസ് ഡ്രൈവര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Read Next

ബെംഗളൂരുവിൽ പുതിയ ഷോപ്പിങ് മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ്