ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യം നിഷേധിച്ച് കോടതി

ന്യൂദല്‍ഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.

2018 ൽ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഉത്തരവ്.

ശനിയാഴ്ചയാണ് സുബൈറിനെ ഡൽഹി പൊലീസ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് സുബൈറിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിടാൻ കോടതി ആവശ്യപ്പെട്ടത്.

Read Previous

ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

Read Next

സെഞ്ചുറി അടിച്ച് ജഡേജയും; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416-ന് പുറത്ത്