ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനത്തിനെതിരെ ഉയര്‍ന്ന മോഷണ വിവാദത്തില്‍ കോടതി ഇടപെടല്‍. വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിന് നിര്‍മാതാവ്, സംവിധായകന്, സംഗീത സംവിധായകന് എന്നിവരെ കോടതി വിലക്കി. ‘വരാഹരൂപം’ ഗാനം യൂട്യൂബ്, ആമസോണ്‍, സ്പോട്ടിഫൈ, വിങ്ക്, മ്യൂസിക്, ജിയോ സാവന്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നതിനും കോടതി വിലക്കുണ്ട്.
കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയാണ് ഗാനം വിലക്കി ഉത്തരവിട്ടത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനും മ്യൂസിക് അറ്റോര്‍ണിയുമായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. വിധിയില്‍ സന്തോഷം പങ്കുവെച്ച തൈക്കുടം ബ്രിഡ്ജ് തുടര്‍ന്നും പിന്തുണ ആവശ്യപ്പെട്ടു.