ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമിയോട് ഔദ്യോഗിക വസതി ഒഴിയാൻ ഡൽഹി ഹൈക്കോടതി. ആറാഴ്ചയ്ക്കകം ഔദ്യോഗിക വസതി ഒഴിയണമെന്നാണ് കോടതി നിർദേശം. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാദം ഡൽഹി ഹൈക്കോടതി തള്ളി. 2016ലാണ് സുബ്രഹ്മണ്യൻ സ്വാമിക്ക് കേന്ദ്ര സർക്കാർ ഔദ്യോഗിക വസതി അനുവദിച്ചത്. കേന്ദ്രമന്ത്രി പദമില്ലാതായിട്ടും അഞ്ച് വര്‍ഷത്തിന് ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി വീണ്ടും ഔദ്യോഗിക വസതി ആവശ്യപ്പെടുകയായിരുന്നു. താമസം നീട്ടാൻ കഴിയില്ലെങ്കിലും സ്വാമിയുടെ നിസാമുദ്ദീൻ ഈസ്റ്റിലെ സ്വകാര്യ വസതിയിൽ സുരക്ഷാ സേവനങ്ങൾ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ജെയിൻ കോടതിയെ അറിയിച്ചു.