ജാക്വിലിൻ ഫെർണാണ്ടസിൻ്റെ ദുബായ് യാത്രക്ക് കോടതിയുടെ അനുമതി

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ദുബായിലേക്ക് പോകാൻ ഡൽഹി പട്യാല ഹൗസ് കോടതിയുടെ അനുമതി. ജനുവരി 27 മുതൽ 30 വരെ നടക്കുന്ന പെപ്സികോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. സുകാഷ് ചന്ദ്രശേഖർ നടത്തിയ 200 കോടി തട്ടിപ്പ് കേസിലെ കുറ്റാരോപിതയാണ് ജാക്വിലിൻ.

ശനിയാഴ്ച നടക്കുന്ന പരിപാടിയിലെ പ്രധാന പെർഫോമർ താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. സുകാഷിന്‍റെ കാമുകിയായിരുന്നെന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് ജാക്വിലിന് ആഢംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൻ്റെ വാദം.

ജാക്വിലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2022 നവംബർ 15 മുതൽ നടിക്ക് സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.

K editor

Read Previous

സുരക്ഷാ ആശങ്ക; ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു

Read Next

പരീക്ഷ പേ ചർച്ച; കുട്ടികളിൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി