സുബി സുരേഷിന് നാടിൻ്റെ യാത്രാമൊഴി; ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കൊച്ചി: കരൾ രോഗത്തെ തുടർന്ന് അന്തരിച്ച പ്രിയ താരം സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലെ വീട്ടിലെത്തിച്ചിരുന്നു. രണ്ടു മണിക്കൂർ ഇവിടെ പൊതുദർശനത്തിനുശേഷം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സുബിയെ അവസാനമായി കാണാൻ എത്തുന്നത്. ടെലിവിഷൻ സീരിയൽ രംഗത്ത് നിന്ന് നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.

തൃപ്പൂണിത്തുറ സ്വദേശിനിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസം. പരേതനായ സുരേഷിന്‍റെയും അംബികയുടെയും മകളാണ്. കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഏവരെയും ഞെട്ടിച്ച് സുബിയുടെ വിയോഗം. കരൾ മാറ്റിവയ്ക്കലിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് പരിഗണിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

Read Previous

മോദിയെ അപമാനിച്ചെന്ന കേസ്; കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

Read Next

പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി